uae's iceberg project is next generation's stepping stone
2020 ആകുമ്പോള്‍ ലോകത്തെ 52 രാജ്യങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമെന്നാണ് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. അതായത് ലോകം മുഴുവന്‍ കൊടിയ വരള്‍ച്ചയുടെ കാലത്തേയ്ക്കാണ് നീങ്ങുന്നത്. നമ്മുടെ കേരളത്തില്‍ തന്നെ അതിന്റെ സൂചനകള്‍ വ്യക്തമായി കണ്ടു തുടങ്ങി. കുഴല്‍ കിണറുകള്‍ കുഴിച്ചിട്ടു പോലും വെള്ളം കിട്ടാത്തയത്ര അപകടകരമായ അവസ്ഥ. ഒരിക്കല്‍ നിറഞ്ഞു കവിഞ്ഞിരുന്ന നമ്മുടെ പ്രധാന ജലസ്രോതസുകളായ പുഴകളും കായലുകളുമൊക്കെ ഇന്ന് മൈതാനം പോലെ മാറിയിരിക്കുന്നു.